മാഹി: തലശ്ശേരി ചോനാടത്ത് നിന്ന് മാഹിയിലേക്ക് ഓട്ടോ പിടിച്ചു പോയ യാത്രക്കാരൻ ഡ്രൈവറുടെ 2000 രൂപയുമായി മുങ്ങി. ഗൾഫിൽ നിന്ന് വന്നതാണെന്ന് പറഞ്ഞാണ്

പരിചയപ്പെട്ടത്. മാഹിയിലെ ഇലക്ട്രിക്കൽ കടയിൽ കയറിയ ശേഷം തിരികെ ഇറങ്ങി തുക വാങ്ങിയ ശേഷം യാത്രക്കാരൻ മുങ്ങിയെന്നാണ് പരാതി. ഡ്രൈവർ ബാബു പെരുന്താറ്റിലിന്റെ പരാതിയിൽ മാഹി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.