വടകര: ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വടകര എക്സൈസ് സര്‍ക്കിള്‍ ഓഫിസിലെ പ്രിവന്റീവ് ഓഫിസര്‍ സി.കെ ജയപ്രസാദും പാര്‍ട്ടിയും കോഴിക്കോട് എക്സൈസ് ഐ.ബിയും നടത്തിയ സംയുക്ത പരിശോധനയില്‍ 15 കുപ്പി മാഹി മദ്യവുമായി മധ്യവയസ്കന് പിടിയില്‍. തിക്കോടി പടിഞ്ഞാറേ തെരുവിന്‍താഴ ഷൈജനാണ് (51)
പിടിയിലായത്. അഴിയൂര്‍-മാഹി റെയില്‍വേ സ്റ്റേഷന് റോഡില്‍ നിന്നാണ് ഇയാളെ വിദേശമദ്യവുമായി അറസ്റ്റ് ചെയ്തത്. വടകര കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. എക്സൈസ് പെട്രോളിങ് പാര്‍ട്ടിയില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സന്ദീപ്, ഷിജിന്, ഡ്രൈവര്‍ പ്രജീഷ് എന്നിവര്‍ പങ്കെടുത്തു.