വിലങ്ങാട്: വയനാട് – വിലങ്ങാട് ദുരിതബാധിതരെ സഹായിക്കാനുള്ള സ്കൂൾ വിദ്യാർഥികളുടെ ചിത്ര പ്രദർശനവും വില്ലനയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി ഉദ്ഘാടനം ചെയ്തു. വട്ടോളി നാഷനൽ ഹയർ സെക്കണ്ടറി വർണ്ണത്തീരം ആർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. പി.ടി.എ. പ്രസി. കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. ആർ. ബി. എം. ഗ്രൂപ്പ് എം.ഡി. ഗഫൂർ ആദ്യ ചിത്രം ഏറ്റുവാങ്ങി. സ്കൂൾ മാനേജർ അരയില്ലത്ത് രവി,

പ്രിൻസിപ്പൽ എ മനോജൻ ,എച്ച്.എം. കെ. പ്രഭാ നന്ദിനി, സകൂൾ മാനേജിങ്ങ് കമ്മിറ്റി അംഗങ്ങളായ കെ.പി. രാജൻ, കെ.പി. സുരേഷ്, പി.പി.അശോകൻ,പി.ടി.എ. വൈസ് പ്രസി. പ്രകാശൻ എലിയാറ, ഡപ്പ്യൂട്ടി എച്ച്.എം. കെ. ഹീറ, വർണ്ണ ത്തീരം കോ-ഓർഡിനേറ്റർ ജി.എൽ. ലഗേഷ്,കെ.പി രജീഷ് കുമാർ, മാനേജൻ കൈവേലി, എം.കെ. അബ്ദുൾ ജലിൽ,ടി.കെ. ആത്മിക എന്നിവർ പ്രസംഗിച്ചു.