ഏറാമല: ഓർക്കാട്ടേരി കെ.കെ. എം.ജി.വി.എച്ച്.എസ്. എസിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർഥികളിൽ വായനയുടെ വിശാല ലോകം തുറന്നും,യുക്തി ചിന്ത പകർന്നും ‘എഴുത്തുകാർക്കൊപ്പം’ പരിപാടി നടന്നു.കവിയും, നോവലിസ്റ്റും, കാർട്ടൂണിസ്റ്റുമായ ഡോ. സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. കഥകൾ പറഞ്ഞും, കവിതകൾ ചൊല്ലിയും, യുക്തി ബോധമുണർത്തുന്ന ചോദ്യങ്ങൾ ചോദിച്ചും, എല്ലാ വിദ്യാർഥികൾക്കും

ഉത്തരം നൽകാൻ അവസരം നൽകിയും ശരിയുത്തരം പറയുന്നവർക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകിയും അദ്ദേഹം പരിപാടി നയിച്ചു. പി.ടി.എ വൈസ്. പ്രസിഡന്റ് പി.സി.സജിത്ത് അധ്യക്ഷനായി. പ്രധാനാധ്യാപിക കെ. എസ്.സീന, സ്റ്റാഫ് സെക്രട്ടറി ടി. അഖിലേന്ദ്രൻ,എം.പി. പ്രജിത,സി.കെ.അനിത,സുഷമ എന്നിവർ സംസാരിച്ചു.