നാദാപുരം: വിലങ്ങാട് ഉരുള്‍പൊട്ടലില്‍ നാശം നേരിട്ട വ്യാപാരികള്‍ക്ക് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ
സഹായം. ധനസഹായ വിതരണവും ദുരന്തമേഖലയില്‍ രക്ഷപ്രവര്‍ത്തനം നടത്തിയവര്‍ക്ക് ആദരവും നല്കി. സംസ്ഥാന പ്രസിഡന്റ് വി.കെ.സി.മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യന്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ മുഖ്യാതിഥിയായി. വിലങ്ങാട് സെന്റ് ജോര്‍ജ് ഫെറോന ചര്‍ച്ച് വികാരി ഡോ വില്സന് മുട്ടത്തു കുന്നേല്‍, സമിതി ജില്ല ട്രഷറര്‍ ഗഫൂര്‍ രാജധാനി, ജില്ല വൈസ് പ്രസിഡന്റ് സി.ബാലന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെല്‍മ രാജു, പഞ്ചായത്ത് അംഗം ജാന്‍സി കൊടിമരത്തുംമൂട്ടില്‍, നരിപ്പറ്റ പഞ്ചായത്ത് അംഗം അല്‍ഫോണ്‍സാ റോബിന്, കെ എം റഫീഖ്, സി വി ഇഖ്ബാല്‍, പി ആര് രഘൂത്തമന്, എം എം ബാബു, കെ പി കുഞ്ഞിരാമന്, എന്‍ പി സജിത്ത് എന്നിവര്‍ സംസാരിച്ചു. സോണി കുര്യന് സ്വാഗതവും ബൈജു ജോസഫ് നന്ദിയും പറഞ്ഞു.
ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ യൂത്ത് ബ്രിഗേഡ്, കെഎസ്ഇബി, വിലങ്ങാട് എമര്‍ജന്‍സി ടീം, യൂത്ത് കെയര്‍,
സേവാഭാരതി, ചുമട്ട് തൊഴിലാളികള്‍ എന്നിവരെ ഉപഹാരം നല്കി ആദരിച്ചു. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന തൊഴിലാളികളുടെ ഷെഡ് നിര്‍മിക്കാന്‍ ധനസഹായവും കൈമാറി.

ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ യൂത്ത് ബ്രിഗേഡ്, കെഎസ്ഇബി, വിലങ്ങാട് എമര്‍ജന്‍സി ടീം, യൂത്ത് കെയര്‍,
