കുന്നുമ്മൽ: കുളങ്ങരത്തെ കോൺഗ്രസ് നേതാവ്, പൊതു പ്രവർത്തകൻ, സാമൂഹ്യ രാഷ്ടിയ രംഗത്ത് നിറഞ്ഞ് നിന്ന മഞ്ഞോത്ത് എടക്കണ്ടി അന്ത്രു ഹാജിയെ കുളങ്ങരത്ത് ചേർന്ന സർവ്വകക്ഷി യോഗം അനുസ്മരിച്ചു. ഡി.സി സി സെക്രട്ടറി പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് നേതാവ് സി.വി. അഷറഫ് അനുസ്മരണ ഭാഷണം നടത്തി. വി. ആർ.

ബിജിത്ത് (സി.പി.എം)കോൺഗ്രസ് ബ്ലോക്ക് മണ്ഡലം നേതാക്കളായ എലിയാറ ആനന്ദൻ,
ജമാൽ മൊകേരി,വി.പി മൂസ, ബീന കുളങ്ങരത്ത് ,ഇ. ദാമോദരൻ, വി.വി വിനോദൻ,പഞ്ചായത്ത് മെമ്പർ മുരളി കുളങ്ങരത്ത്, മുൻ മെമ്പർ പി. സി. അന്ത്രു ഹാജി,നാണു മാക്കുട്ടത്തിൽ ,റാഷീദ് വട്ടോളി എന്നിവർ അനുസ്മരിച്ചു. ബൂത്ത് കോൺ – പ്രസി.കെ.കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹി പി.എം. അഷറഫ് സ്വാഗതം പറഞ്ഞു.