നാദാപുരം: സംസ്ഥാന പാതയില്‍ പോലീസ് സ്റ്റേഷന് സമീപം നിയന്ത്രണം വിട്ട കാര്‍ നിരവധി വാഹനങ്ങളിലിടിച്ചു. ഒഴിവായത്
വന്‍ അപകടം. നാദാപുരം ടൗണ്‍ ഭാഗത്തേക്ക് പോകാനായി സ്റ്റാര്‍ട്ട് ചെയ്ത കാര്‍ ഉടന്‍ അതിവേഗത്തില്‍ മുന്നോട്ട് നീങ്ങി ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ചു. യാത്രക്കാരന് റോഡില്‍ വീണെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പിന്നീട് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലും ഓട്ടോയിലും ഇടിച്ച് മറ്റൊരു ഇരുചക്രവാഹനവും ഇടിച്ച് തെറിപ്പിച്ച ശേഷം കാര്‍ നില്‍ക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി വാഹനങ്ങള്‍ മാറ്റുകയായിരുന്നു. ഞായറാഴ്ച്ച ആയതിനാല്‍ തിരക്കൊഴിഞ്ഞ റോഡായതിനാലാണ് വന്‍ അപകടം ഒഴിവായത്.
