വടകര: ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവര്‍ക്ക് താങ്ങേകാന്‍ കടത്തനാടിലെ സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മ
സംഘടിപ്പിക്കുന്ന കലാസംഗമത്തിന് അരങ്ങുണര്‍ന്നു. പുതിയ ബസ് സ്റ്റാന്റില്‍ രാവിലെ ആരംഭിച്ച കലാസംഗമത്തില്‍ സംഗീതം,
വര, മാജിക്, സ്കിറ്റുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടക്കുന്നത്. മ്യൂസിഷ്യന്‍ വെല്‍ഫെയര്‍ അസോസിയേഷന് ഓര്‍ക്കസ്ട്രയും തത്സമയം ആളുകളുടെ ചിത്രം വരച്ചു നല്കുന്ന പരിപാടിക്ക് കചിക ആര്‍ട്ട് ഗാലറിയും നേതൃത്വം നല്കുന്നു.
രാവിലെ ഒമ്പതിന് തത്സമയം ബാനര്‍ എഴുതിക്കൊണ്ട് കടത്തനാടിന്റെ കലാകാരന്മാരായ ബേബി രാജ്, പവിത്രന് ഒതയോത്ത് എന്നിവര്‍ കലാ സംഗമത്തിന് തുടക്കിട്ടു. പ്രശ്സ്ത പിന്നണി ഗായകന് അജയ് ഗോപാല്‍ ദുരിതാശ്വാസ നിധി നല്കി കൊണ്ട് പരിപാടി
ഉദ്ഘാടനം ചെയ്തു. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാക്കളായ ഇ.വി.വത്സന്, പ്രേം കുമാര്‍ വടകര, സംസ്ഥാന സര്‍ക്കാറിന്റെ പരിസ്ഥിതി മിത്രം അവാര്‍ഡ് ജേതാവ് മണലില്‍ മോഹനന്, മജീഷ്യന്‍ സനീഷ് വടകര, ടി.വി.എ.ജലീല്‍, വേണു കക്കട്ടില്‍, എം.സനല്‍, കെ.കെ.ശ്രീജിത്ത്, രാംലാല്‍ ഷമ്മി, പ്രതാപ് മോണാലിസ, നഗരസഭ വൈസ് ചെയര്‍മാര്‍ പി.കെ.സതീശന്, പി.കെ.കൃഷ്ണ ദാസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. രാത്രി ഒമ്പത് വരെ നിലക്കാത്ത പരിപാടികളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.