വടകര: ടകര നാളീകേര കമ്പനി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മണിയൂരിലെ വെളിച്ചെണ്ണ പ്ലാന്റിലേക്ക് ഷെയര്‍
ഉടമകളുടെ നേതൃത്വത്തില്‍ മാര്‍ച്ചു നടത്തി. തുടര്‍ന്ന് നടന്ന ധര്‍ണ ജെഎന്‍എം റിട്ടയേര്‍ഡ് പ്രിന്‍സിപ്പാള്‍ ടി.സി.സത്യനാഥന് ഉദ്ഘാടനം ചെയ്തു. തുറശ്ശേരിമുക്കില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
വടകര നാളികേര കമ്പനിയെ സംരക്ഷിക്കുക, കമ്പനി നടത്തിപ്പുകാരുടെ അഴിമതിയും ധൂര്‍ത്തും അവസാനിപ്പിക്കുക, കമ്പനിയുടെ പ്രവര്‍ത്തനം സുതാര്യമാക്കുക എന്നീ മുദ്രാവാക്യവുമായി നടന്ന മാര്‍ച്ച് പയ്യോളി എസ്ഐയുടെ നേതൃത്വത്തില്‍
പോലീസ് സംഘം മാര്‍ച്ച് നിയന്ത്രിച്ചു. സംരക്ഷണ സമിതി ചെയര്മാന് മുകുന്ദന് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എം.അശോകന്, ബല്‍റാം പുതുക്കുടി, ചന്ദ്രന് കരിപ്പാലി, എ.കെ.മൊയ്തു, കേളപ്പന് എന്നിവര്‍ സംസാരിച്ചു.