കണ്ണൂര്‍: വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കണ്ണൂര്‍ ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ അനിശ്ചിതകാല
പണിമുടക്കിലേക്ക്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ബിഎംഎസ്, എസ്ടിയു എന്നീ സംഘടനകളുടെ സംയുക്തയോഗം അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ തീരുമാനിച്ചു. ഇതിന്റെ മുന്നോടിയായി സെപ്റ്റംബര്‍ 20-ന് സൂചനാപണിമുടക്ക് നടത്തും.
2023 ഏപ്രില്‍ മുതല്‍ ലഭിക്കേണ്ട മൂന്ന് ഗഡു ഡിഎ വര്‍ധന നേടിയെടുക്കുന്നതിനും മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ രണ്ട് വര്‍ഷത്തോളമായി വിഹിതം അടയ്ക്കാതെ സര്‍വീസ് നടത്തുന്ന നടപടി അവസാനിപ്പിക്കണമെന്നും എല്ലാ ബസിലും ക്ലീനര്‍മാര്‍ക്ക് ജോലിനല്‍കണമെന്നും അവശ്യപ്പെട്ടാണ് സമരം.
യോഗത്തില്‍ വി.വി.ശശീന്ദ്രന് അധ്യക്ഷത വഹിച്ചു. സംയുക്ത സമിതി കണ്‍വീനര്‍ വി.വി.പുരുഷോത്തമന്, എന്‍.മോഹനന്,
വൈ.വൈ.മത്തായി, താവം ബാലകൃഷ്ണന്, എന്‍.പ്രസാദ്, കെ.ശ്രീജിത്ത്, ആലികുഞ്ഞി പന്നിയൂര്‍ എന്നിവര്‍ സംസാരിച്ചു.