തിരുവനന്തപുരം: ഇ.പി. ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് ഒഴിഞ്ഞതായി സിപിഎം സംസ്ഥാന സെക്രട്ടറി
എം.വി. ഗോവിന്ദൻ അറിയിച്ചു. ടി.പി. രാമകൃഷ്ണനാണ് പകരം ചുമതലയെന്നും ഗോവിന്ദൻ വ്യക്തമാക്കി.
എൽഡിഎഫ് കൺവീനർ സ്ഥാനത്ത് ഇ.പി. ജയരാജന്റെ പ്രവർത്തനത്തിൽ പരിമിതികളുണ്ടായി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിലെ പ്രശ്നങ്ങളും കാരണമായി. പല വിഷയങ്ങളിലും പരിശോധിച്ചതിന്റെ ഭാഗമായാണ് തീരുമാനം. ഇത് സംഘടനാ നടപടിയല്ല. അദ്ദേഹം പാർട്ടി കേന്ദ്ര കമ്മിറ്റിയംഗമായി തുടരുമെന്നും ഗോവിന്ദൻ പറഞ്ഞു.
സിപിഎമ്മിൽ പവർ ഗ്രൂപ്പ് ഉണ്ടെന്നാണ് വി.ഡി. സതീശൻ പറഞ്ഞത്. എഐസിസി മുൻ വനിതാ അംഗം സിമി റോസ്ബൽ പറഞ്ഞ കാര്യങ്ങൾ കേട്ടിരുന്നു. അവസരം ലഭിക്കാൻ ചൂഷണത്തിന് നിന്നുകൊടുക്കണം എന്നാണ് അവർ പറഞ്ഞത്.
കോൺഗ്രസിൽ ലിംഗ വിവേചനമുണ്ട്. പ്രീതിപ്പെടുത്താൻ പറ്റാത്തതിനാൽ തനിക്ക് പ്രതിപക്ഷ നേതാവിന്റെ ഗുഡ് ബുക്കിൽ ഇടം ലഭിച്ചില്ലെന്നും അവർ പറഞ്ഞു.
പ്രായമായ സ്ത്രീകളെ കോൺഗ്രസിൽ പരിഹസിക്കുന്നു. സിനിമയിലെപോലെ കോൺഗ്രസിൽ പവർ ഗ്രൂപ്പ് ഉണ്ട്. പ്രതിപക്ഷ നേതാ
വും പവർ ഗ്രൂപ്പിൽ ഉണ്ട് എന്ന് അവർ പറഞ്ഞു. ഈ പവർഗ്രൂപ്പ് എങ്ങനെയാണ് സിപിഎമ്മിന്റെ ഭാഗമായി ആരോപിക്കുന്നത് എന്ന് സതീശൻ ഈ ഇന്റർവ്യൂ കണ്ട ശേഷം പറയണം എന്ന് എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.