കൊച്ചി: മലയാള സിനിമ സെറ്റുകളില്‍ നടിമാരുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി
തമിഴ് നടി രാധിക ശരത് കുമാര്‍. കാരവനില്‍ ഒളിക്യാമറ വെച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സിനിമ സെറ്റിലുള്ളവര്‍ ഒരുമിച്ചിരുന്ന് കാണുന്നത് കണ്ടുവെന്നും രാധിക ശരത്കുമാര് പറഞ്ഞു.
നടിമാരുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോള്‍ഡറുകളിലാക്കി സൂക്ഷിച്ചിട്ടുണ്ടെന്ന് സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ അവര്‍ വെളിപ്പെടുത്തി. ഭയന്നുപോയ താന്‍ പിന്നീട് കാരവന് ഉപയോഗിച്ചില്ലെന്നും ഹോട്ടല്‍ മുറിയിലെത്തിയാണ് വസ്ത്രങ്ങള്‍ മാറിയതെന്നും രാധിക പറഞ്ഞു.
എന്നാല്‍, ഏത് സിനിമയുടെ സെറ്റിലാണ് മോശം അനുഭവമുണ്ടായതെന്ന് വെളിപ്പെടുത്താന്‍ രാധിക ശരത്കുമാര് തയാറായില്ല. നാല് മലയാള സിനിമകളിലാണ് രാധിക ശരത് കുമാര്‍ അഭിനയിച്ചത്. മുന്‍നിര നായകന്മാര് അഭിനയിച്ച സിനിമകളും ഇതില്‍
ഉള്‍പ്പെട്ടിരുന്നു.