വടകര: ടൗണിന്റെ വിവിധ ഭാഗങ്ങളിലെ അനധികൃത മത്സ്യവില്പനക്കെതിരെ നടപടി എടുക്കാത്തതിലും വ്യാപകമായി മത്സ്യ ബൂത്തുകള്‍ക്ക് ലൈസന്‍സ് കൊടുക്കാനുള്ള മുനിസിപ്പല്‍ നീക്കത്തിലും പ്രതിഷേധം ഉയരുന്നു. ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ വടകര മത്സ്യ മാര്‍ക്കറ്റ് സംയുക്ത തൊഴിലാളി യൂണിയനുകളുടെ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു.സപ്തംബര്‍ മൂന്നാം തിയ്യതി ചൊവ്വാഴ്ച മത്സ്യ മാര്‍ക്കറ്റ് ഹര്‍ത്താല്‍
ആചരിച്ച് മുനിസിപ്പല്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്താനാണ് യോഗ തീരുമാനം. സി. അബൂബക്കര്‍ ചാക്കോളി അധ്യക്ഷത വഹിച്ചു. സി.എം.കരീം, പി.പി.നിസാര്‍, എം.കെ. ഇബ്രാഹിം, കെ.വി.പി.നിസാര്‍, പി.പി.നൗഷാദ്, ഒ.എം. അഷ്റഫ്, കെ.എം.മുജീബ്, കെ.വി.പി.നസീര്‍, ടി.സിറാജ്, പി.വി.മനാഫ് എന്നിവര്‍ സംസാരിച്ചു.