കൊയിലാണ്ടി: കൊയിലാണ്ടിയില്‍ തെരുവു നായകളുടെ കടിയേറ്റ് നാലു പേര്‍ക്ക് പരിക്ക്. കേളമ്പത്ത് നിഷാന്ത് (33), നന്ദഗോപാല്‍ (16), കിഷോര്‍ (35), ദിയ എന്ന കുട്ടിക്കുമാണ് കടിയേറ്റത്. ഇവരെല്ലാം താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. ഇന്ന് രാവിലെയാണ്

നായയുടെ അക്രമം ഉണ്ടായത്. പരിക്കേറ്റവരെ പിന്നീട് കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് റെഫര്‍ ചെയ്തു. നഗരത്തിന്റെ പല ഭാഗങ്ങളിലായി തെരുവുനായ അക്രമം വ്യാപകമായ സാഹചര്യത്തില്‍ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടൂകാര്‍ ആവശ്യപ്പെട്ടു.