നാദാപുരം: കഹ്ഫുൽ വറാ എന്ന പേരിൽ നടക്കുന്ന സമസ്ത നാദാപുരം നിയോജക മണ്ഡലം മഹല്ല് – യുവജന – വിദ്യാർഥി സാരഥി സംഗമം സെപ്റ്റംബർ 1ന് നടക്കും. മതമാണ് സ്വത്വം, പൈതൃകമാണ് സത്യം എന്ന പ്രമേയത്തിൽ രാവിലെ 8.30 മുതൽ വൈകീട്ട് 5 വരെ നാദാപുരം ജാമിഅ ഹാശിമിയ്യ ക്യാംപസിലാണ് സംഗമം. തെരഞ്ഞെടുക്കപ്പെട്ട 500 പ്രതിനിധികൾ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 8.15ന് ടി.ടി.കെ ഖാദർ ഹാജി പതാക ഉയർത്തും. 9.30ന് സയ്യിദ് മുഹമ്മദ് കോയ

തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. സയ്യിദ് ടി.പി.സി തങ്ങൾ അധ്യക്ഷനാകും.
ഉച്ചക്ക് 2ന് നടക്കുന്ന ശാക്തീകരണം സെഷൻ സമസ്ത ജില്ലാ പ്രസിഡന്റ് എ.വി അബ്ദുറഹ്മാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. ബശീർ അബ്ദുല്ല ഫൈസി ചീക്കോന്ന് അധ്യക്ഷനാകും. സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി, ബശീർ ദാരിമി പന്തിപ്പൊയിൽ എന്നിവർ

പ്രസംഗിക്കും.സമാപന പ്രാർത്ഥനക്ക സയ്യിദ് നജ്മുദ്ദീൻ പൂക്കോയ തങ്ങൾ നേതൃത്വം നൽകും. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ സയ്യിദ് ടി.പി.സി തങ്ങൾ, സമസ്ത നിയോജക മണ്ഡലം പ്രസിഡന്റ് ബഷീർ ഫൈസി ചീക്കോന്ന്, സ്വാഗതസംഘം ഭാരവാഹികളായ പി.പി അഷ്റഫ് മൗലവി, ടി.എം.വി അബ്ദുൽ ഹമീദ്, വി.വി അലി വാണിമേൽ എന്നിവർ പങ്കെടുത്തു.