പയ്യോളി: സാഹിത്യകാരൻ എം.മുകുന്ദൻ്റെ എഴുത്ത് ലോകം സംവദിച്ച് ജില്ലയിലെ സാഹിത്യ പ്രതിഭകളായ വിദ്യാർഥികൾ. പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസഹിത്യവേദി ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച കോഴിക്കോട് ജില്ല സാഹിത്യ സെമിനാറിലാണ് വിദ്യാർത്ഥികൾ എം.മുകുന്ദനെ വായിച്ചത്. ‘എം.മുകുന്ദനും മയ്യഴിപ്പുഴയുടെ തീരങ്ങളും എന്ന’ നോവലിൻ്റെ അൻപത് വർഷം പിന്നിടുമ്പോൾ കാലവും, ദേശവും, ഭാഷയം, കഥാപാത്രങ്ങളും പ്രമേയവുമെല്ലാം പുതിയ കാലഘട്ടത്തിലും പ്രസക്തമാണെന്ന്

വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.പൊതു വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൻ്റെ ഭാഗമായി ജില്ലയിലെ പതിനേഴ് ഉപജില്ലയിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്തു. തിക്കോടിയൻ സ്മാരകഗവൺമെൻ്റ് വൊക്കേഷേണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സെമിനാർ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത

വഹിച്ചു. വാർഡ് മെമ്പർ ബിനു കാരോളി, പ്രധാനാധ്യാപകൻ പി.സൈനുദ്ദീൻ വിദ്യാരംഗം ജില്ലാകോഡിനേറ്റർ ബിജു കാവിൽ, അസി. കോഡിനേറ്റർ വി.എം. അഷറഫ്, രഞ്ജീഷ്
ആവള , ആർ.എം. ശശി, എന്നിവർ സംസാരിച്ചു. എഴുത്തുകാരായ എം രഘുനാഥ്, മോഹനൻ നടുവത്തൂർ എന്നിവർ സെമിനാർ വിലയിരുത്തി.തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് സമ്മാനം വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഖിഫിൽ
മുഖ്യാതിഥിയായി സംബന്ധിച്ചു.സി.കെ. രാജേഷ്,രാജേഷ് കളരിയുള്ളതിൽ
എന്നിവർ സംസാരിച്ചു.