വടകര: വിവാദ കാഫിര്‍ സ്ക്രീന്‍ ഷോട്ട് വാട്സാപ്പില്‍ ആദ്യമായി പ്രചരിപ്പിച്ച തോടന്നൂര്‍ ഉപജില്ലയിലെ ആറങ്ങോട്ട് എംഎല്‍പി
സ്കൂള്‍ അധ്യാപകന് റിബേഷിനെ സസ്പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു വിദ്യാഭ്യാസ ഡപ്യൂട്ടി ഡയരക്ടര്‍ക്ക് പരാതി നല്കി. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വര്‍ഗിയ വിഷം ചീറ്റുന്ന പോസ്റ്റര്‍ ആദ്യമായി പ്രചരിപ്പിച്ചത് റിബേഷാണെന്ന് പോലീസ് ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പിച്ചിട്ടുണ്ട്. അധ്യാപകനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കെഎസ്യു ജില്ലാ ജനറല്‍ സെക്രട്ടറി ദില്‍രാജ് പനോളി ഡിഡിഇക്ക് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
