പയ്യോളി: ബിസ്മിനഗര്‍ കൂട്ടായ്മ ശേഖരിച്ച വിഭവങ്ങള്‍ വയനാട്ടിലെ ദുരിതബാധിതര്‍ക്കായി കൈമാറി. പലവ്യഞ്ജനങ്ങളും ഗൃഹോപകരണങ്ങളും ഉള്‍പ്പെടെയാണ് ശേഖരിച്ചത്. വയനാട്ടിലേക്ക് എത്തിക്കുന്നതിന്റെ യാത്ര പയ്യോളി മുനിസിപ്പല്‍ ചെയര്മാന്
വി.കെ.അബ്ദുറഹിമാന് ഫ്ളാഗ്ഓഫ് ചെയ്തു, ചടങ്ങില്‍ കൗണ്‍സിലര്‍ സുനൈദ് എസി, അബ്ദുറഹിമാന് കെപിസി, റിയാസ് പിഎം, മുന്‍സിപ്പല്‍ ലീഗ് സെക്രട്ടറി ജാഫര്‍ പി കെ, റഫീഖ് പി എം, ഖത്തര്‍ കെ എം സി സി നേതാവ് ഗഫൂര്‍ പാറക്കണ്ടി, നിസാം എ സി, നാസര്‍ എസി, ഷഹീര്‍ പിഎം എന്നിവര്‍ പങ്കെടുത്തു. ശേഖരിച്ച വിഭവങ്ങള്‍ വയനാട് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിക്ക് കൈമാറി.