പയ്യോളി: ഭാരതത്തിന്റെ കൈത്തറി വസ്ത്ര പാരമ്പര്യത്തിന് ആദരവായി കൈത്തറി പൈതൃകത്തെ അനാവരണം ചെയ്യുന്ന
മികച്ച പ്രദര്‍ശ വിപണന മേള ‘ സര്‍ഗാ ടെക്സ്’ സപ്തംബര്‍ ഒന്നു മുതല്‍ 14 വരെ സര്‍ഗാലയയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 17 സംസ്ഥാനങ്ങളില്‍ നിന്നുള്ള വൈവിധ്യമേറിയ കൈത്തറി തുണിത്തരങ്ങളുടെ വിസ്മയം മേളയുടെ പ്രത്യേകതയായിരിക്കും. ആദ്യമായാണ് സര്‍ഗാലയയില്‍ ഹാന്‍ഡ്ലും പൈതൃകോത്സവം നടക്കുന്നത്. വെങ്കിടഗിരി, മംഗളഗിരി ,ഭഗംപൂരി സില്‍ക്ക്, ചെട്ടിനാട്, ചന്ദേരി, മഹേശ്വരി , ബനാറസ് സില്‍ക്ക്, ചിക്കന്‍ കാരി, തംഗയില്‍, ജാംദാനി, പോച്ചംപള്ളി,
കലംകാരി, ഫുള്കാരി എന്നീ പ്രശസ്ത കൈത്തറി സാരികള്‍, പഷ്മിന ഷാള്‍, ബാന്ദേജ്, കാര്‍പ്പെറ്റുകള്‍ തുടങ്ങിയ വൈവിധ്യങ്ങളായ മറ്റ് കൈത്തറി വസ്ത്രങ്ങളാല്‍ തയ്യാറാക്കുന്ന വിവിധ ഉല്പന്നങ്ങള് മേളയുടെ ആകര്‍ഷകമാകും. ഭാരത സര്‍ക്കാര്‍ വസ്ത്രമന്ത്രാലയം സംരഭങ്ങളുടെ പ്രത്യേക സ്റ്റാളുകളും ഒരുക്കും. ഔപചാരിക ഉദ്ഘാടനം സപ്തംബര്‍ നാലിന് വൈകുന്നേരം 5.30ന് കാനത്തില്‍ ജമീല എംഎല്‍എ സര്‍ഗാ ടെക്സ്’നിര്‍വഹിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സര്‍ഗാലയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി.പി.ഭാസ്കരന്, ജനറല്‍ മാനേജര്‍ ടി.കെ.രാജേഷ്,
എം.ടി.സുരേഷ് ബാബു, ആര്.അശ്വിന്, എസ്.നിപിന്, കെ.കെ.ശിവദാസന്‍ എന്നിവര്‍ പങ്കെടുത്തു


വാര്‍ത്താ സമ്മേളനത്തില്‍ സര്‍ഗാലയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി.പി.ഭാസ്കരന്, ജനറല്‍ മാനേജര്‍ ടി.കെ.രാജേഷ്,
