കോഴിക്കോട്: 2023ലെ മികച്ച ടെലിവിഷന്‍ ജനറല്‍ റിപ്പോര്‍ട്ടിങിനുള്ള കാലിക്കറ്റ് പ്രസ്ക്ലബിന്റെ പി. ഉണ്ണികൃഷ്ണന് അവാര്‍ഡിന് മനോരമ ന്യൂസ് സീനിയർ കറസ്പോണ്ടൻ്റ് ബി.എല്‍. അരുണ്‍ അര്‍ഹനായി. പി.ടി.ഐ. ജനറല്‍ മാനേജരായിരുന്ന പി. ഉണ്ണികൃഷ്ണന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബവും കാലിക്കറ്റ് പ്രസ് ക്ലബും ചേര്‍ന്ന് ഏര്‍പ്പെടുത്തിയതാണ് 15,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ്. 2023 ഒക്ടോബര്‍

15ന് സംപ്രേഷണം ചെയ്ത പാലക്കാട് കൊടുന്തിരപ്പുള്ളി സ്വദേശി വിശ്വജിത്തിന്റെ കായിക അക്കാദമിയെക്കുറിച്ചുള്ള വാര്‍ത്തയ്ക്കാണ് പുരസ്കാരം. സ്വന്തമായി കൃഷി ചെയ്തുണ്ടാക്കിയ പണം വിനിയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ സ്പോര്‍ട്സ് അക്കാദമി തുടങ്ങി വിജയം കൈവരിച്ച മുന്‍ കായികാധ്യാപകന് നിരവധി കുരുന്നുകളെ ദേശീയ, സംസ്ഥാന മെഡല്‍ നേട്ടത്തിനുടമകളാക്കി എന്നതാണ് വാര്‍ത്തയുടെ കാതല്‍.