കൊയിലാണ്ടി: അരിക്കുളത്ത് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അരിക്കുളം ഊരള്ളൂര്‍ മനത്താനത്ത് അര്ജുന് (32) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ 2.30 ഓടെ ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് അരിക്കുളം ഒറവിങ്കല്‍ താഴ കാനയില്‍ വീണു കിടക്കുകയായിരുന്നു. മറ്റ് വാഹന യാത്രക്കാര്‍ നോക്കിയപ്പോള്‍ യുവാവ് അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടതിനെ
തുടര്‍ന്ന് കൊയിലാണ്ടി പോലീസില്‍ വിവരമറിയിച്ചു. 108 ആംബുലന്‍സ് എത്തി കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രിയി മോര്‍ച്ചറിയിലേക്ക് മാറ്റി. കൊയിലാണ്ടി പോലീസ് തുടര്‍ നടപടി സ്വീകരിച്ചു. ഗള്‍ഫിലായിരുന്ന അര്ജുന് കുറച്ചു ദിവസമെ ആയിട്ടുള്ളൂ നാട്ടില്‍ എത്തിയിട്ട്.