മാഹി: അഴിയൂര്‍-മുഴപ്പിലങ്ങാട് ബൈപ്പാസില്‍ കാര്‍ മറ്റൊരു കാറിലിടിച്ച് തലകീഴായി മറിഞ്ഞു. ചൊക്ലി സ്വദേശിക്ക് പരിക്കേറ്റു.
കോടിയേരി പപ്പന്‍പീടിക ഭാഗത്താണ് അപകടം നടന്നത്. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഫോക്സ് വാഗന് പോളോ കാറാണ് അപകടമുണ്ടാക്കിയത്.
അമിത വേഗതയില്‍ എത്തിയ പോളോ കാര്‍ മുന്നില്‍ സഞ്ചരിക്കുകയായിരുന്ന മറ്റൊരു കാറിലിടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്ന് തവണ തലകീഴായി മറിഞ്ഞ് ഡിവൈഡറില്‍ ഇടിച്ചാണ് നിന്നത്.
ഷോറൂമില്‍ നിന്ന് ഡെലിവറിക്കായി കൊണ്ടു പോവുകയായിരുന്ന വാഗണര്‍ കാറിലുണ്ടായിരുന്ന യുവാവിനാണ് പരിക്കേറ്റത്. ഈ കാറിന്റെ പിറകുവശത്തെ ടയറിന്റെ ഭാഗം പൂര്‍ണമായും തകര്‍ന്നു. രണ്ടു വാഹനങ്ങളും ന്യൂമാഹി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും പരിഹാര നടപടി കൈക്കൊള്ളാത്തതില്‍ നാട്ടുകാരില്‍ പ്രതിഷേധം ഉയരുകയാണ്.