പേരാമ്പ്ര: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവും പേരാമ്പ്ര പ്രസ് ക്ലബ്ബ് മുന്‍ പ്രസിഡന്റുമായിരുന്ന ആര്.സി. കുഞ്ഞപ്പ നമ്പ്യാരുടെ നിര്യാണത്തില്‍ പ്രസ് ക്ലബ്ബ് യോഗം അനുശോചിച്ചു. പ്രസ് ക്ലബ്ബിന്റെ രൂപവത്കരണത്തില്‍ മുഖ്യ പങ്ക് വഹിക്കുകയും മാധ്യമ സാംസ്കാരിക മേഖലക്ക് അളവറ്റ

സംഭാവനകള്‍ ചെയ്ത ആര്‍സിയുടെ വിയോഗം പേരാമ്പ്രക്ക് തീരാനഷ്ടമാണെന്ന് യോഗം വിലയിരുത്തി. പ്രസ്ക്ലബ്ബ് പ്രസിഡന്റ് ഇ.എം.ബാബു അധ്യക്ഷത വഹിച്ചു. എന്‍.പി.വിധു, ശശി കിഴക്കന്‍ പേരാമ്പ്ര, കെ.പി.ബാലകൃഷ്ണന്, എന്‍.കെ.കുഞ്ഞി മുഹമ്മദ്, സി.കെ.ബാലകൃഷ്ണന്, അനില്‍ കുമാര്‍ പേരാമ്പ്ര, ദേവരാജ് കന്നാട്ടി എന്നിവര്‍ പ്രസംഗിച്ചു.