കുറ്റ്യാടി: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കുറ്റ്യാടി ഗ്രാമപഞ്ചായത്ത് സുന്ദര കുറ്റ്യാടി ശുചിത്വ കുറ്റ്യാടി എന്ന ക്യാമ്പയിനുമായി ബന്ധപ്പെട്ട് യുവസംഗമം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ ടി നഫീസ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ടി കെ മോഹൻദാസ് അധ്യക്ഷത വഹിച്ചു. കില ഫാക്കൽറ്റി മനോജ് കൊയപ്ര പദ്ധതി വിശദീകരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ സബിന
മോഹൻ , സെക്രട്ടറി ഒ ബാബു, അസി. സെക്രട്ടറി ശശിധരൻ നെല്ലോളി , സി പി ശശി, എ ടി ഗീത , ജുഗുനു തെക്കയിൽ, സി കെ സുമിത്ര, ടി കെ കുട്ട്യാലി , എം പി കരീം സംസാരിച്ചു. യൂത്ത് കോ ഓർഡറേറ്റർ പി ടി സനൽകുമാർ നന്ദി പറഞ്ഞു. കാലടി സംസ്കൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഭരതനാട്യം എം എ യിൽ ഒന്നാം റാങ്ക് നേടിയ നന്ദന ദിനേശനെ ചടങ്ങിൽ അനുമോദിച്ചു.