വടകര: ദുരന്തം ഏറ്റുവാങ്ങേണ്ടി വന്ന വയനാട്ടിന്റെയും വിലങ്ങാടിന്റെയും അതിജീവനത്തിനും പുനരധിവാസത്തിനുമായി
വടകരയിലെയും പരിസരപ്രദേശങ്ങളിലെയും കലാകാരന്മാര് ആഗസ്റ്റ് 31ന് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഒത്തുചേരുന്ന കലാ സംഗമത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം മുനിസിപ്പല്‍ പാര്‍ക്കില്‍ ഇ.വി.വത്സന് ഉദ്ഘാടനം ചെയ്തു.
രാവിലെ 9 മുതല്‍ രാത്രി 9 മണി വരെ നടക്കുന്ന കലാവിരുന്നില്‍ സംഗീതം, വര, മാജിക്, സ്കിറ്റുകള്‍ തുടങ്ങിയവ അരങ്ങേറും. സംഗീതത്തിന് വടകര മ്യൂസിഷ്യന്‍ വെല്‍ഫെയര്‍ അസോസിയേഷന് ഓര്‍ക്കസ്ട്രയും തത്സമയം ആളുകളുടെ ചിത്രം വരച്ചു നല്കുന്ന പരിപാടിക്ക് കചിക ആര്‍ട്ട് ഗാലറിയും നേതൃത്വം നല്‍കും. പ്രസിദ്ധ ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനും വില്പനക്കും ഉണ്ടാകും.
മണലില്‍ മോഹനന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്മാന് പി.കെ.സതീശന്, പ്രേംകുമാര്‍ വടകര, ആസിഫ് കുന്നത്, പവിത്രന് ഒതയോത്ത്, പി.പി.രാജന്, രാജേഷ് ചോറോട്, ശൈലേഷ്.വി.കെ, പ്രതാപ് മോണോലിസ, ഓസ്കര് മനോജ്, സനീഷ്
വടകര, രമേശന്.കെ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ടി.വി.അബ്ദുല്‍ സലിം സ്വാഗതവും സുരേഷ് പുത്തലത്ത് നന്ദിയും പറഞ്ഞു.