തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതികളായ കോൺഗ്രസ് എം.എൽ.എമാർ രാജിവെച്ചാൽ മുകേഷും പദവിയൊഴിയുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ.
ബലാത്സംഗ കേസിൽ പ്രതികളായ എം.വിൻസെന്റും എൽദോസ് കുന്നപ്പിള്ളിയും രാജിവെച്ചാൽ സ്വാഭാവികമായി മൂന്നാമനായ മുകേഷും പദവിയൊഴിയുമെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തിൽ ആദ്യമായാണ് സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി ഒരു കമ്മിറ്റി നിലവിൽ വരുന്നതെന്നും ഇ.പി ജയരാജൻ ചൂണ്ടിക്കാട്ടി.

മുകേഷിന്റെ രാജി ആവശ്യം സി.പി.ഐ ഉൾപ്പടെ ഉന്നയിക്കുമ്പോഴാണ് നിലപാട് വ്യക്തമാക്കി എൽ.ഡി.എഫ് കൺവീനർ തന്നെ രംഗത്തെത്തുന്നത്. എല്ലാ എം.എൽ.എമാർക്കും ഒരേ നിയമമാണ് ഉള്ളത്.ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ കർശനമായ നടപടി സ്വീകരിക്കുമെന്നും ഇ.പിജയരാജൻ കൂട്ടിച്ചേർത്തു.