വടകര: പുതിയ കാലത്തെ എഴുത്തുകാരില്‍ വിഷയ വൈവിധ്യം കുറവാണെന്നും എം.സുധാകരന് ഇതില്‍ നിന്ന്
വ്യത്യസ്തനായിരുന്നുവെന്നും പ്രശസ്തസാഹിത്യകാരന്‍ എം.മുകുന്ദന് അഭിപ്രായപ്പെട്ടു. എം.സുധാകരന്റെ തെരഞ്ഞെടുത്ത കഥകളുടെ പ്രകാശനം വടകര ടൗണ്‍ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എം.മുകുന്ദന്.
വായനക്കാരെ വിസ്മയിപ്പിക്കുന്നവയാണ് എം.സുധാകരന്റെ പല രചനകളുമെന്നതാണ് സത്യം. തെളിമയുള്ള കഥകള്‍ എഴുതിയ എം.സുധാകരന് ഒരിക്കല്‍പോലും മുഖ്യധാരയിലേക്ക് വരാന്‍ ആഗ്രഹിച്ചിരുന്നില്ല. വിഷയവൈവിധ്യങ്ങള്‍ ധാരാളമുണ്ടായിരുന്ന അദ്ദേഹം തന്റെ രചനകളിലൂടെ വായനക്കാരെ വിസ്മയിപ്പിച്ചു.
ഇന്ന് ലോകത്ത് എവിടെ നോക്കിയാലും വേദനിപ്പിക്കുന്ന കാര്യങ്ങളാണ് കാണാനാവുക. വേദനിക്കുമ്പോള്‍ പ്രാര്‍ഥിക്കുന്നതിനൊപ്പം കഥയും നോവലും വായിക്കണമെന്ന് മാര്‍പാപ്പ തന്നെ അഭ്യര്‍ഥിക്കുന്നു. നല്ല സാഹിത്യം വായിക്കുമ്പോള്‍ സാംസ്കാരികമായ ഉയര്‍ച്ചയും
ആന്തരികമായ വളര്‍ച്ചയും ഉണ്ടാവുമെന്ന പോപ്പിന്റെ അഭിപ്രായം ആശ്വാസം പകരുന്നതാണെന്ന് എം.മുകുന്ദന് പറഞ്ഞു.
പ്രശസ്ത നിരൂപകന് കെ.വി.സജയ് പുസ്തകം ഏറ്റുവാങ്ങി. അനുസ്മരണ സമിതി ചെയര്മാന് ടി.രാധാകൃഷ്ണന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.ടി. ദിനേശ് പുസ്തക പരിചയം നടത്തി. എം.സുധാകരന്റെ കഥാപ്രപഞ്ചത്തെ കുറിച്ച് വി.ആര്.സുധീഷ് പ്രഭാഷണം നടത്തി. പി.ഹരീന്ദ്രനാഥ്, ടി.രാജന്, ആര്.ബാലറാം, ഡോ.ചെറുവാച്ചേരി രാധാകൃഷ്ണന്, പി.എസ്.ബിന്ദുമോള്‍ എന്നിവര്‍ പ്രസംഗിച്ചു. അനുസ്മരണസമിതി കണ്‍വീനര്‍ ശിവദാസ് പുറമേരി
സ്വാഗതവും ടി.എന്‍.കെ.നിഷ നന്ദിയും പറഞ്ഞു.
ബെനഡിക്റ്റ് സ്വസ്ഥമായുറങ്ങുന്നു, ഭൂമിയിലെ നിഴലുകള്‍, ചില മരണാനന്തരപ്രശ്നങ്ങള്, സായാഹ്നം, വംശപരമ്പരകള്‍, രണ്ടു കുന്നുകള്‍, കുളപ്പടവുകള്‍, വെയില്, നീതിയുടെ തുലാസ് തുടങ്ങി എം.സുധാകരന് എഴുതിയ നൂറിലേറെ കഥകളില്‍ മുപ്പത്തിയൊന്ന് കഥകളാണ് സമാഹാരത്തിലുള്ളത്.