കായക്കൊടി: ഗ്രാമ പഞ്ചായത്തിലെ 10-ാം വാര്‍ഡ് കൂട്ടൂരില്‍ ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ കനത്ത നാശം. വ്യാപകമായ
തോതില്‍ കൃഷിക്കും മൂന്ന് വീടുകള്‍ക്കും നാശമുണ്ടായി. നാവോട്ട്കുന്ന്, പട്ടര്‍കുളങ്ങര ഭാഗത്താണ് ബുധനാഴ്ച വൈകീട്ട് ചുഴലിക്കാറ്റടിച്ചത്. സെക്കന്റുകള്‍ മാത്രമെ കാറ്റടിച്ചിട്ടുള്ളൂ എങ്കിലും കനത്ത നാശമാണ് വരുത്തിയത്. നാവോട്ട്കുന്നിലെ ബിജു, ദേവി, രഘു എന്നിവരുടെ വീടുകള്‍ക്കാണ് നാശമുണ്ടായത്. ദേവിയുടെ വീടിന് മുകളില്‍ വലിയ പ്ലാവ് കടപുഴകി വീഴുകയായിരുന്നു. രഘു, ബിജു എന്നിവരുടെ വീടുകളുടെ ഓട് പാറി പോയി. താമസ യോഗ്യമല്ലാത്തതിനാല്‍ ഇവരെ മാറ്റി പാര്‍പ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതായി വാര്‍ഡ് അംഗം കെ.പി ബിജു പറഞ്ഞു. ചില വീടുകളുടെ ജനല്‍ ഗ്ലാസുകള്‍ തകരുകയും കാറ്റില്‍ ചെളി വീടുകളിലേക്ക് ഇരച്ചു കയറുകയും ചെയ്തിട്ടുണ്ട്. വലിയ തോതില്‍ കൃഷി നാശവുമുണ്ടായിട്ടുണ്ട്.
മരങ്ങള്‍ കട പുഴകി വീഴുകയും വാഴ ഉള്‍പ്പെടെയുള്ള കൃഷികള്‍ നശിക്കുകയും ചെയ്തിട്ടുണ്ട്.

