കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ കരിങ്ങാട് പടികപ്പള്ളിയില് കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. തെങ്ങ്, കവുങ്ങ്, വാഴ, മരച്ചീനി ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചു. രാജു പടികപ്പള്ളി, ഷെല്ലി ഊര്‍പ്പായില്‍, നിസാര്‍ വടകര, ഷെനില്‍ ഊര്‍പ്പായില്‍ എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്. പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടില്ലെങ്കില്‍ കുറ്റ്യാടി ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് കര്‍ഷസംഘം കാവിലുംപാറ മേഖലാ കമ്മിറ്റി അറിയിച്ചു.