പയ്യോളി: കോണ്‍ഗ്രസ് പയ്യോളി മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് ജനറല്‍ സെക്രട്ടറി, ജനശ്രീ ചെയര്മാന് എന്നീ പദവികള്‍ അലങ്കരിച്ച പി.കെ.ഗംഗാധരന്റെ നാലാം ചരമവാര്‍ഷികം കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആചരിച്ചു. ഇതോടനുബന്ധിച്ച്
അയനിക്കാട്ടെ അദ്ദേഹത്തിന്റെ സ്മൃതികുടീരത്തില്‍ രാവിലെ പുഷ്പാര്‍ച്ചന നടത്തി. കെപിസിസി മെമ്പര്‍ മഠത്തില്‍ നാണു, പുത്തുക്കാട്ട് രാമകൃഷ്ണന്, സബീഷ് കുന്നങ്ങോത്ത്, പി.എം.അഷ്റഫ്, മുജേഷ് ശാസ്ത്രി, കാളിയേരി മൊയ്തു, അന്‍വര്‍ കായിരികണ്ടി, നടേമ്മല്‍ ആനന്ദന്, മുകുന്ദന്, കുറൂളി പ്രമോദ് എന്നിവര്‍ പങ്കെടുത്തു
