വില്ല്യാപ്പള്ളി: സമൃദ്ധി ഓര്‍ഗാനിക് ഫാം നടത്തിയ ചെണ്ട്മല്ലി പൂകൃഷി വിളവെടുപ്പ് ആരംഭിച്ചു. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് പി.എം.ലീന വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
മൂന്ന് മാസം മുമ്പാണ് ചെണ്ട് മല്ലിയുടെ വിത്തിറക്കിയത്. ഇതിന്റെ പരിപാലനത്തിന്റെ ഫലമായി സമൃദ്ധമായി തന്നെ വിളവ് ലഭിച്ചിരിക്കുകയാണ്. ഇത്തവണ ഓത്തിന് മറുനാടന്‍ പൂക്കള്‍ക്കു പകരം നാട്ടിന്‍പുറങ്ങളിലെ ചെണ്ട്മല്ലിപൂ തന്നെ യഥേഷ്ടം ഉപയോഗിക്കാം.
വിളവെടുപ്പ് ഉദ്ഘാടന ചടങ്ങില്‍ രമേശ് പാലയാട്ട് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ കൈതയില്‍ ഷറഫുദീന്‍, എം.പി.വിദ്യാധരന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കൃഷി അസിസ്റ്റന്റ് ശ്വേത, പി.കെ.പവിത്രന്, കെ.എം.ജഗദീഷ്, കെ.പി.വാസു
എന്നിവര്‍ സംസാരിച്ചു. വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് മികച്ച കര്ഷകര്ക്കൂള്ള അവാര്‍ഡ് കൊടുത്ത പുതിയടുത്തു ശശിയെ ചടങ്ങില്‍ ആദരിച്ചു.