നാദാപുരം: ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നടത്തിയ റെയ്ഡില്‍ വാഷ് പിടികൂടി. യുവാവിനെതിരെ
കേസെടുത്തു. വാണിമേല്‍ പച്ചപ്പാലം ചിലമ്പിക്കുന്നേല്‍ ഷിന്റോ എന്നയാള്‍ക്കെതിരെയാണ് നാദാപുരം എക്സൈസ് കേസെടുത്തത്.
കരുകുളം സ്വദേശിയുടെ ഉടമസ്ഥാവകാശത്തിനുള്ള റബ്ബര്‍ തോട്ടത്തില്‍ നിര്‍മിച്ച ഷെഡിന്റെ വാടക കച്ചീട്ട് ഒരു വര്‍ഷത്തേക്ക്
ഷിന്റോയുടെ പേരിലായിരുന്നു. ഇവിടെയാണ് ചാരായം വാറ്റാനായി 25 ലിറ്റര്‍ വാഷ് സൂക്ഷിച്ചത്. ഇത് അധികൃതര്‍ പിടികൂടുകയായിരുന്നു. പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല. വാണിമേല്‍, പരപ്പ്പാറ, പച്ചപ്പാലം എന്നിവിടങ്ങളില്‍ അധികൃതര്‍ പരിശോധന നടത്തി. ഇതിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം റബ്ബര്‍ തോട്ടത്തില്‍ പരിശോധന നടത്തിയത്. അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ എ.കെ.ശ്രീജിത്ത്,
പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് കെ.സായി ദാസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.പി.ശ്രീജേഷ്, എം.അനൂപ്, പി.എം.സൂര്യ
എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. പ്രതിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി അധികൃതര്‍ പറഞ്ഞു.