വടകര: ഭിന്നശേഷികാർ ഉൾപ്പെടെ നാല് ലക്ഷത്തിൽ പരം തൊഴിലാളികൾ ലോട്ടറി വിൽപ്പന നടത്തി ഉപജീവനം കണ്ടെത്തുന്നത് ദിനം പ്രതി മുപ്പത്തി മൂന്ന് ലക്ഷം രൂപ സർക്കാരിലേക്ക് ലഭിക്കുവാൻ വഴി ഒരുക്കുന്ന കേവലം അൻപതിനായിരത്തിൽ പരം മാത്രം
ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് ഓണം ബോണസ് 25000 രൂപ നൽകണമെന്നം ചെറുകിട വിതരണക്കാർക്ക് ലോട്ടറി ടിക്കറ്റ് ലഭിക്കാത്ത സഹചര്യം

നിലനിൽക്കുന്ന ഇതിനെതിരെ ജില്ല ലോട്ടറി ഓഫീസ് ഉപരോധം ഉൾപ്പെടെ ഉള്ള സമരവുമായി രംഗത്ത് ഇറങ്ങാൻ കേരള ലോട്ടറി ഏജൻ്റ് ആൻ്റ് സെല്ലേഴ്സ് അസോസിയേഷൻ
ഐ.എൻ.ടി.യു.സി ജില്ലാ നേതൃത്വ യോഗം തീരുമാനിച്ചു. യോഗം ഡോ. എം.പി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എൻ.എ അമീർ അധ്യക്ഷത വഹിച്ചു.
വി.സി. സേതുമാധവൻ എൻ.പ്രഭാകരൻ, പ്രേമംജിത്ത് പൂച്ചാലിൽ, കുട്ട്യലി കുന്ദമംഗലം സലാം ഇടുക്കപ്പാറ, വരപ്പുറത്ത് കരിം, സുഹറ വെങ്ങളം, എന്നിവർ സംസാരിച്ചു. സി. ശശി സ്വാഗതവും ഷാഹിദ കരിം നന്ദിയും പറഞ്ഞു.