തിരുവനന്തപുരം: പീഡന പരാതിയിൽ അന്വേഷണം നേരിടുന്ന മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്
സിപിഐ സംസ്ഥാന സെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു.
മുകേഷ് മാറി നിൽക്കണമെന്നാണ് സിപിഐയുടെ നിലപാടെന്ന് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ അറിയിച്ചു. ധാർമികതയുടെ പേരിൽ മാറി നിൽക്കണം എന്നാണ് പാർട്ടി നിലപാട്. പാർട്ടി എക്സിക്യൂട്ടീവ് തീരുമാന പ്രകാരമാണ് ബിനോയ് വിശ്വം നിലപാട് അറിയിച്ചത്. സിപിഐ എക്സിക്യൂട്ടീവ് യോഗത്തിൽ ഉയർന്നു വന്ന ഭൂരിപക്ഷ തീരുമാനവും മുകേഷിനെതിരായിരുന്നു. അദ്ദേഹത്തെ മാറ്റിനിർത്തണമെന്ന പൊതുവികാരം കൂടി പരിഗണിച്ചാണ് സിപിഐ ഇത്തരം തീരുമാനത്തിലേക്കെത്തിയത്.
അതേസമയം മുകേഷിനെതിരായ പീഡനപരാതി അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചു. എസ്പി പൂങ്കു
ഴലി നേതൃത്വം നൽകുന്ന സംഘത്തിൽ ചേർത്തല ഡിവൈഎസ്പി ബെന്നിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ.