വടകര: പ്രമുഖ സോഷ്യലിസ്റ്റും ആര്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയും ആയിരുന്ന അഡ്വ:
എം.കെ.പ്രേംനാഥിന്റെ ഒന്നാം ചരമവാര്‍ഷികം സപ്തംബര്‍ 29ന് വടകരയില്‍ വിവിധ പരിപാടികളോടെ ആചരിക്കും. ആര്‍ജെഡി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അനുസ്മരണ പരിപാടിക്ക് സ്വാഗതസംഘം യോഗം അന്തിമ രൂപം നല്കി.
കാലത്ത് സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, തുടര്‍ന്ന് സ്മൃതി മണ്ഡപത്തില്‍ നിന്ന് അനുസ്മരണ സമ്മേളന നഗരിയായ ടൗണ്‍ഹാളിലേക്ക് ലോഹ്യാ യൂത്ത് ബിഗ്രേഡിന്റെ നേതൃത്വത്തില്‍ ദീപശിഖാ പ്രയാണം, ഫോട്ടോ പ്രദര്‍ശനം, സ്മരണിക പ്രകാശനം, അനുസ്മരണ സമ്മേളനം തുടങ്ങിയ പരിപാടികള്‍ നടക്കും.
സ്വാഗതസംഘം ഭാരവാഹികളുടെ യോഗത്തില്‍ ചെയര്മാന് എം.കെ.ഭാസ്കരന് അധ്യക്ഷത വഹിച്ചു ജനറല്‍ കണ്‍വീനര്‍ പി.പി.രാജന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭാരവാഹികളായ എടയത്ത് ശ്രീധരന്, എം.പി.ശിവാനന്ദന്, ഭാസ്കരന്
കൊഴുക്കല്ലൂര്‍, ജെ.എന്‍.പ്രേം ഭാസിന്, അഡ്വ: സി. വിനോദന്‍, ഇ.കെ.സജിത്ത്കുമാര്‍, സി.പി.രാജന്, എ.ടി.ശ്രീധരന്, വി.കെ.സന്തോഷ്കുമാര്‍, നാരായണ കിടാവ്, എം.പി.അജിത, ആയാടത്തില്‍ രവീന്ദ്രന്, കെ.എം.ബാബു എന്നിവര്‍ സംസാരിച്ചു.