കുറ്റ്യാടി: കാഫിര്‍ സ്ക്രീന്‍ഷോട്ടിന്റെ പിറകില്‍ നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ഹീനമായ ശ്രമമായിരുന്നുവെന്നും
അതിനെതിരെ ഏതറ്റം വരെയും പോരാടുമെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല പറഞ്ഞു. കാഫിര്‍ പ്രചരണ കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത്ലീഗ് നിയോജക മണ്ഡലം കമ്മിറ്റി കുറ്റ്യാടിയില്‍ സംഘടിപ്പിച്ച തെരുവ് വിചാരണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതൊരു തെരഞ്ഞെടുപ്പ് ജയപരാജയ വിഷയമല്ലെന്നും നാട്ടില്‍ വര്‍ഗീയ വിഷം കലക്കാന്‍ ശ്രമിക്കുന്നവര്‍ തകര്‍ക്കുന്നത് ഈ നാടിനെ തന്നെയാണെന്നും പാറക്കല്‍ അബ്ദുല്ല അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള വര്‍ഗീയ പ്രചരണത്തിന്റെ ഇരയായത് കൊണ്ട് തന്നെയാണ് ഈ വിഷയം വന്ന ആ നിമിഷം തന്നെ പി.കെ.കാസിമിനെയും കൂട്ടി പോരാട്ടത്തിനിറങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റ് മന്‍സൂര്‍ ഇടവലത്ത് അക്ഷത വഹിച്ചു. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ മുഖ്യ പ്രഭാഷണം നടത്തി. പി.പി.റഷീദ്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിമാരായ എം.പി.ഷാജഹാന്, വി.അബ്ദുല്‍ ജലീല്‍, സി.വി.അമ്മത്, ആഷിഖ് കുന്നുമ്മല്‍, സവാദ് കുറുന്തോടി, ഷാനിബ് ചെമ്പോട്, ഷക്കീല്‍ വി.പി, അന്‍വര്‍ പൊന്നണ, മനാഫ് ഈരത്ത്, ടി.കെ റഫീഖ്, എം.കെ
അബദുറഹിമാന്‍, അസ്ലം സി, അമ്മദ് കണ്ടോത്ത്, ജൈസല്‍, ഷൗക്കത്ത് വടയം, മുഹമ്മദ് കെ.പി എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സി.എ.നൗഫല്‍ സ്വാഗതവും ട്രഷറര്‍ ഇ.പി.സലീം നന്ദിയും പറഞ്ഞു.