ചെമ്മരത്തൂർ: ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി ചെമ്മരത്തൂർ എൽ പി സ്കൂളിൽ
‘വാനോളം വായന’ പരിപാടിക്ക് തുടക്കമായി. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി തോടന്നൂർ ബി ആർ സി യുടെ പര്യാപ്ത 2024 ന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.തോടന്നൂർ ബിപിസി വി.എം സുരേന്ദ്രൻ വാനോളം വായന ലൈബ്രറി ശാക്തീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. തോടന്നൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പി പി രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽബിആർസി ക്ലസ്റ്റർ കോഡിനേറ്റർ യൂനുസ്

പദ്ധതി വിശദീകരിച്ചു. ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച
ചലോ ലൈബ്രറി പരിപാടിയിൽ പ്രാദേശിക ഗ്രന്ഥശാലകളായഎ കണാരേട്ടൻ സ്മാരക ഗ്രന്ഥാലയം, മഹാത്മാ ഗ്രന്ഥാലയംഎന്നിവ വിദ്യാർഥികളും രക്ഷിതാക്കളും സന്ദർശിച്ചു. ആയിരക്കണക്കിന് പുസ്തകങ്ങൾ നേരിൽ കണ്ട വിദ്യാർഥികൾക്ക് ഇത് പുതിയ അനുഭവമായി. വിദ്യാർഥികൾ ഗ്രന്ഥശാലകൾക്ക് സ്നേഹോപഹാരങ്ങൾ സമ്മാനിച്ചു. കാൽനടയായി ഗ്രന്ഥശാലകൾ സന്ദർശിച്ച കുരുന്നു മക്കളുടെചലോ ലൈബ്രറി പരിപാടിക്ക് നാട്ടുകാരുടെയും ഗ്രന്ഥശാല പ്രവർത്തകരുടെയും ഏറെ പ്രശംസകൾ ലഭിച്ചു. വാനോളം വായന പദ്ധതിയുടെ ഭാഗമായി അന്നത്തെ വായന,( മുതിർന്നവർ വായനാനുഭവം

പങ്കുവെക്കുന്നു)പുസ്തക ചങ്ങാത്തം,എന്റെ വായന, മധുര വായന,
എഴുത്തു കൂട്ടം തുടങ്ങി വിവിധ പരിപാടികൾ പര്യാപ്തയുടെ ഭാഗമായി വിദ്യാലയത്തിൽ നടന്നുവരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് വിദ്യ ആ ർ കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ
പിടിഎ ഭാരവാഹികളായ അതുല്യ രജീഷ് , ഹർഷ ടി കെ, സ്കൂൾ മാനേജർ ഇ കെ രാധാകൃഷ്ണൻ, പ്രിൻസി കെ എം ,നവനീത് ഗോപി, നവനീത് ഡി എസ്, ഷൈലജ കെ എന്നിവർ സംബന്ധിച്ചു.