ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുള്ള തുറന്നു പറച്ചിലുകളില്‍ പ്രതികരണവുമായി നടി ഖുശ്ബു. പോരാടുന്ന സ്ത്രീകള്‍ക്ക് അഭിവാദ്യം അറിയിക്കുകയാണ് ഖുശ്ബു. ചൂഷണങ്ങളും അവസരങ്ങള്‍ വാഗ്ദാനം ചെയ്തുള്ള പീഡനവുമൊക്കെ എല്ലായിടത്തും ഉള്ളതാണെന്നും താരം പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം. തന്റെ അച്ഛന്റെ ഉപദ്രവത്തെക്കുറിച്ചുള്ള തുറന്നു പറച്ചിലിനെക്കുറിച്ചും ഖുശ്ബു സംസാരിക്കുന്നുണ്ട്. അമ്മ മീറ്റിംഗില്‍ സംഭവിച്ചതെന്താണ്? കുറ്റവാളികള്‍ അല്ലാത്തവര്‍ ക്രൂശിക്കപ്പെടാനും പാടില്ല; നടൻ വിനു മോഹൻ തന്റെ മക്കളുമായി ഇതേക്കുറിച്ച് സംസാരിച്ചുവെന്നും, അവര്‍ അതിജീവിതമാരോടു കാണിക്കുന്ന അനുകമ്പയും പിന്തുണയും തന്നെ അമ്പരപ്പിച്ചുവെന്നും ഖുശ്ബു പറയുന്നു. ആ വാക്കുകള്‍ വായിക്കാം

ഞങ്ങളുടെ ഇന്ഡസ്ട്രിയിലെ #MeTooവിന്റെ ഈ നിമിഷം നിങ്ങളെ തകര്‍ക്കും. തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും വിജയിക്കുകയും ചെയ്ത സ്ത്രീകള്‍ക്ക് അഭിനന്ദനങ്ങള്‍. ദുരുപയോഗം തകര്‍ക്കാന്‍ ഹേമകമ്മിറ്റി വളരെ ആവശ്യമായിരുന്നു. പക്ഷേ അത് സാധ്യമാകുമോ? മോശമായി പെരുമാറിയ മുതിര്‍ന്ന നടന്റെ കരണത്തടിച്ചു; അയാള്‍ കാലില്‍ വീണു; ആശ്വസിപ്പിച്ചത് ലാലേട്ടന് ദുരുപയോഗം, ലൈംഗിക ആനുകൂല്യങ്ങള്‍ ആവശ്യപ്പെടല്‍, സ്ത്രീകള്‍ക്ക് കാലുറപ്പിക്കാനോ അവരുടെ കരിയര്‍ ത്വരിതപ്പെടുത്താനോ വിട്ടുവീഴ്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത് എല്ലാം എല്ലാ മേഖലയിലും നിലനില്ക്കുന്നു. എന്തുകൊണ്ടാണ് സ്ത്രീയ്ക്ക് മാത്രം ഈ പ്രതിസന്ധിയിലൂടെ കടന്നുപോകേണ്ടി വരുന്നത്? പുരുഷന്മാരും ഇത് അഭിമുഖീകരിക്കുന്നുണ്ടെങ്കിലും, അതിന്റെ ഭാരം കൂടുതലും അനുഭവിക്കുന്നത് സ്ത്രീകളാണ്. ഈ വിഷയത്തില്‍ എന്റെ 24-ഉം 21-ഉം വയസ്സുള്ള എന്റെ പെണ്മക്കളുമായി ദീര്‍ഘമായൊരു സംഭാഷണം നടത്തി. ഇരകളോടുള്ള അവരുടെ സഹാനുഭൂതിയും ധാരണയും എന്നെ അത്ഭുതപ്പെടുത്തി. അവര്‍ അവരെ ശക്തമായി പിന്തുണയ്ക്കുകയും ഈ ഘട്ടത്തില്‍ അവര്‍ക്കൊപ്പം ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു. നിങ്ങള്‍ ഇന്നോ നാളെയോ സംസാരിക്കുക എന്നത് പ്രശ്നമല്ല, സംസാരിക്കുക. ഉടനടി സംസാരിക്കുന്നത് കൂടുതല്‍ ഫലപ്രദമായി ഹീലിംഗിനും അന്വേഷണത്തിനും സഹായിക്കും. ‘മമ്മൂക്കയ്ക്ക് മുന്നിൽ സിഗരറ്റ് വലിച്ച് കാലിൻമേൽ കാൽ കയറ്റി ഇരുന്നു; എല്ലാവരും എന്നെ നോക്കി’ അപമാനിക്കപ്പെടുമോ എന്ന ഭയം, ഇരയെ കുറ്റപ്പെടുത്തല്‍, ‘എന്തുകൊണ്ടാണ് നിങ്ങള്‍ ഇത് ചെയ്തത്?’ അല്ലെങ്കില്‍ ‘എന്താണ് നിങ്ങളെ ഇത് ചെയ്യാന്‍ പ്രേരിപ്പിച്ചത്? തുടങ്ങിയ ചോദ്യങ്ങള്‍ അവളെ തകര്‍ക്കും. ഇര നിങ്ങള്‍ക്കോ എനിക്കോ അപരിചിതനായിരിക്കാം, പക്ഷേ അവള്‍ക്ക് നമ്മുടെ പിന്തുണയും കേള്‍ക്കാനുള്ള ചെവിയും നമ്മുടെ എല്ലാവരുടെയും വൈകാരിക പിന്തുണയും ആവശ്യമാണ്. എന്തുകൊണ്ടാണ് അവള് നേരത്തെ പുറത്തുവരാത്തതെന്ന് ചോദ്യം ചെയ്യുമ്പോള്‍, അവളുടെ സാഹചര്യങ്ങള്‍ നമ്മള് പരിഗണിക്കേണ്ടതുണ്ട്. എല്ലാവര്ക്കും സംസാരിക്കാനുള്ള പ്രിവിലേജുകളുണ്ടാകില്ല. ഒരു സ്ത്രീയെന്ന നിലയിലും അമ്മയെന്ന നിലയിലും ഇത്തരം അക്രമങ്ങള്‍ ശരീരത്തില്‍ മാത്രമല്ല, ആത്മാവിലും ആഴത്തില്‍ മുറിവുണ്ടാക്കുന്നതാണ്. ഇത്തരം ക്രൂരമായ പ്രവൃത്തികള്‍ നമ്മുടെ വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ശക്തിയുടെയും അടിത്തറ ഇളക്കുന്നതാണു. എല്ലാ അമ്മമാരുടെയും പിന്നില്‍, പരിപാലിക്കാനും

സംരക്ഷിക്കാനുമുള്ള ഒരു ഇച്ഛാശക്തിയുണ്ട്, ആ വിശുദ്ധി തകര്‍ന്നാല്‍, അത് നമ്മെയെല്ലാം ബാധിക്കും. അച്ഛന്റെ ദ്രോഹത്തെക്കുറിച്ച് സംസാരിക്കാന്‍ എന്താണ് ഇത്രയും സമയമെടുത്തതെന്ന് ചിലര്‍ എന്നോട് ചോദിക്കാറുണ്ട്. ഞാന്‍ നേരത്തെ സംസാരിക്കേണ്ടതായിരുന്നുവെന്ന് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ എനിക്ക് സംഭവിച്ചത് എന്റെ കരിയര്‍ കെട്ടിപ്പടുക്കാനുള്ള ഒരു വിട്ടുവീഴ്ചയായിരുന്നില്ല. ഞാന്‍ വീണാല്‍ എന്നെ പിടിക്കാന്‍ ഏറ്റവും ശക്തമായ കരങ്ങള്‍ നല്‍കുമെന്ന് കരുതിയ വ്യക്തിയുടെ കൈകളാലാണ് ഞാന്‍ അപമാനിക്കപ്പെടുന്നത്. എല്ലാ പുരുഷന്മാരോടുമായി പറയുകയാണ്, ഇരയ്ക്കൊപ്പം നില്‍ക്കാനും നിങ്ങളുടെ അചഞ്ചലമായ പിന്തുണ കാണിക്കാനും ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. അവിശ്വസനീയമായ വേദനയും ത്യാഗവും സഹിച്ച ഒരു സ്ത്രീക്കാണ് ഓരോ പുരുഷനും ജനിച്ചത്. നിങ്ങളുടെ വളര്‍ത്തലില്‍ പല സ്ത്രീകളും ഒഴിച്ചുകൂടാനാവാത്ത പങ്ക് വഹിക്കുന്നുണ്ട്, നിങ്ങളെ ഇന്നത്തെ വ്യക്തിയായി രൂപപ്പെടുത്തുന്നതിലും നിങ്ങളുടെ അമ്മ, സഹോദരിമാര്‍, അമ്മായിമാര്, അദ്ധ്യാപകര്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരുടെ പങ്കുണ്ട്. നിങ്ങളുടെ ഐക്യദാര്‍ഢ്യം പ്രത്യാശയുടെ വിളക്കുമാടമാകും, നീതിയും ദയയും വിജയിക്കുമെന്നതിന്റെ പ്രതീകമാകും. ഞങ്ങളോടൊപ്പം നില്ക്കുക, ഞങ്ങളെ സംരക്ഷിക്കുക, നിങ്ങള്‍ക്ക് ജീവിതവും സ്നേഹവും നല്കിയ സ്ത്രീകളെ ബഹുമാനിക്കുക. അക്രമത്തിനെതിരായ പോരാട്ടത്തില്‍ നിങ്ങളുടെ ശബ്ദം

കേള്‍ക്കട്ടെ, നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഓരോ സ്ത്രീയും അര്‍ഹിക്കുന്ന ആദരവും സഹാനുഭൂതിയും പ്രതിഫലിപ്പിക്കട്ടെ. ഓര്‍ക്കുക, നമ്മള് ഒരുമിച്ചാണ് കൂടുതല്‍ ശക്തരായിരിക്കുന്നത്, ഒരുമിച്ച് നിന്നാല്‍ മാത്രമേ ഈ മുറിവുകള്‍ മാറ്റാനും സുരക്ഷിതവും കൂടുതല്‍ അനുകമ്പയുള്ളതുമായ ഒരു ലോകത്തിന് വഴിയൊരുക്കാനും കഴിയൂ. പല സ്ത്രീകള്‍ക്കും അവരുടെ കുടുംബത്തിന്റെ പിന്തുണ പോലുമില്ലെന്ന് മനസ്സിലാക്കാം. കണ്ണുകളില്‍ സ്വപ്നവുമായി ചെറുപട്ടണങ്ങളില്‍ നിന്നാണ് അവര്‍ വരുന്നത്, തിളങ്ങുമെന്ന് പ്രതീക്ഷിക്കുന്നു, പക്ഷേ പലപ്പോഴും അവരുടെ സ്വപ്നങ്ങള്‍ മുളയിലേ നുള്ളുകയും തകര്‍ക്കുകയും ചെയ്യുന്നു. ഇത് എല്ലാവര്‍ക്കുമുള്ളൊരു വേക്കപ്പ് കോള്‍ ആകണം. ചൂഷണം ഇവിടെ അവസാനിക്കട്ടെ. സ്ത്രീകളേ, പുറത്തു വന്ന് സംസാരിക്കൂ. ഓര്‍ക്കുക, ജീവിതത്തില്‍ നിങ്ങള്‍ക്ക് എപ്പോഴും ഒരു തിരഞ്ഞെടുപ്പുണ്ട്. നിങ്ങളുടെ നോ തീര്‍ച്ചയായും ഒരു നോ ആണ്. നിങ്ങളുടെ അന്തസ്സും മാന്യതയും ഒരിക്കലും ഒത്തുതീര്‍പ്പിലേക്ക് പോവുകയോ വിട്ടുവീഴ്ച ചെയ്യുകയോ ചെയ്യരുത്. ഒരിക്കലും. ഇതിലൂടെ കടന്നു പോയ എല്ലാ സ്ത്രീകള്‍ക്കും ഒപ്പം ഞാന്‍ നില്ക്കുന്നു. അമ്മയായും ഒരു സ്ത്രീയായും.