പാനൂര്‍: പ്രതിശ്രുത വധു പനി ബാധിച്ച് മരിച്ചു. പാനൂരിനടുത്ത് മാക്കൂല്‍ പീടികയിലെ അത്തലാം കണ്ടിയില്‍ വിസ്മയ (26) ആണ് ചികിത്സയിലിരിക്കേ മരിച്ചത്. സപ്തംബര്‍ ഏഴിന് വിവാഹം നിശ്ചയിച്ചതായിരുന്നു. പരേതനായ രവീന്ദ്രന്റെയും അത്തലാം
കണ്ടിയില്‍ സനിലയുടെയും മകളാണ്. സഹോദരങ്ങള്‍: വിവര്ണ, വിഘ്ന.
