നാദാപുരം: നാഷണൽ ഫെഡറേഷൻ ഓഫ് ഓപ്പറേറ്റീവ് അർബൻ ബാങ്ക്സ് മുംബൈ സഹാറാ ഹോട്ടലിൽ സംഘടിപ്പിച്ച ദേശീയ സെമിനാറിൽ നാദാപുരം അർബൻ ബാങ്ക് ചെയർമാന് ആദരം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 400 പ്രതിനിധികൾ പങ്കെടുത്ത ഏകദിന സെമിനാറിലാണ് ചെയർമാൻ എം കെ അഷ്റഫിന് ഉപഹാരം സമ്മാനിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ സഹകരണ സ്ഥാപനങ്ങളുടെ പങ്കിനെക്കുറിച്ച് സെമിനാറിൽ പ്രബന്ധം അവതരിപ്പിച്ച ശേഷമാണ് മുംബൈ ബിഎംസി

ബാങ്ക് ഐ ടി ഹെഡ്: മുഹമ്മദ് ഖാലിദ് ഉപഹാരം നൽകിയത്. സെമിനാറിൽ പങ്കെടുത്ത് തിരിച്ചെത്തിയ ചെയർമാനെ നാദാപുരം അർബൻ ബാങ്ക് സ്റ്റാഫ് കൗൺസിൽ അനുമോദിച്ചു. ജനറൽ മാനേജർ കെ എൻ അബ്ദുറഷീദ്, അസി. ജനറൽ മാനേജർ രാജീവൻ മാറോളി, ജീവനക്കാരായ അശോകൻ, ജയദേവി എസ് ആർ, സി പി ശ്രീജിത്ത്, ബീന പി എം, സി ശ്രീജിത്ത്, സുധീർ,എം സി സുബൈർ, കെ വി അര്‍ഷാദ്,
പി ആസിഫ് എന്നിവർ സംസാരിച്ചു.