മണിയൂര്‍: വടകര നാളീകേര കമ്പനിയെ തകര്‍ച്ചയില്‍ നിന്നു രക്ഷിക്കുക, കമ്പനി നടത്തിപ്പുകാരുടെ ധൂര്‍ത്തും അഴിമതിയും
അവസാനിപ്പിക്കുക, കമ്പനിയുടെ പ്രവര്‍ത്തനം സുതാര്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കമ്പനി സംരക്ഷണ സമിതി പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി 31-ാം തിയതി ശനിയാഴ്ച കമ്പനിയുടെ മണിയൂരിലെ വെളിച്ചെണ്ണ പ്ലാന്റിലേക്കു മാര്‍ച്ച് നടത്തും.
രാവിലെ 10 മണിക്ക് തുറശ്ശേരി മുക്കില്‍ നിന്ന് ഓഹരി ഉടമകളുടെ മാര്‍ച്ച് ആരംഭിക്കും. പിന്നീട് വെളിച്ചെണ്ണ പ്ലാന്റിനു മുന്നില്‍ നടക്കുന്ന ധര്‍ണ തിക്കോടി നാരായണന് ഉദ്ഘാടനം ചെയ്യും.
പരിപാടി വിജയിപ്പിക്കുന്നതിനായി കുറുന്തോടി യുപി സ്കൂളില്‍ ചേര്‍ന്ന സ്വാഗത സംഘം യോഗത്തില്‍ 101 അംഗ കമ്മറ്റി
രൂപവത്കരിച്ചു. സി.പി മുകുന്ദന് അധ്യക്ഷത വഹിച്ചു. ചന്ദ്രന് കരിപ്പാലി, ബാല്‍റാം പുതുക്കുടി, എന്നിവര്‍ സംസാരിച്ചു. കമ്മിറ്റി ചെയര്‍മാനായി സി.പി. മുകുന്ദനെയും കണ്‍വീനറായി എം അശോകനെയും തെരഞ്ഞെടുത്തു. ടി.സി.സത്യനാഥന് നന്ദി പറഞ്ഞു.