നാദാപുരം: ചെക്യാട് താനക്കോട്ടൂരില്‍ ഭാര്യയെ വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മാവുള്ളതില്‍ ഹാരിസിനെയാണ് (48) വളയം എസ്എച്ച്ഒ ഇ.വി.ഫായിസ് അലി അറസ്റ്റ് ചെയ്തത്. ഹാരിസിന്റെ ഭാര്യ നസീറക്കാണ് (41) കുത്തേറ്റത്. തിങ്കളാഴ്ച രാത്രി 9.45 ഓടെയാണ് സംഭവം. വീട്ടില്‍ വെച്ച് ഹാരിസും ഭാര്യ നസീറയും തമ്മില്‍ വഴക്കുണ്ടാവുകയും പ്രകോപിതനായ ഹാരിസ് കത്തിയെടുത്ത് കുത്തുകയുമായിരുന്നു. വയറിനും കൈക്കും മുറിവേറ്റ് ഗുരുതരമായി പരിക്കേറ്റ നസീറയെ പാറക്കടവ് സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിസ നല്കിയ ശേഷം മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വളയം പോലീസ് സ്ഥലത്തെത്തി ഹാരിസിനെ കസ്റ്റഡിയിലെടുക്കുകയും വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ
രണ്ടാഴ്ചത്തേക്ക് റിമാന്റ ചെയ്തു. കുടുംബ പ്രശ്നമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.