നാദാപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി കോണ്‍ഗ്രസിന്റെ മണ്ഡലം ക്യാമ്പുകള്‍ക്ക് തുടക്കമായി. ജില്ലാതലത്തിലും നിയോജക മണ്ഡലം തലത്തിലും എക്സിക്യൂട്ടീവ് ക്യാമ്പുകള്‍ നടക്കുകയാണ്. ഇതിനു ശേഷം പഞ്ചായത്ത് തലങ്ങളിലും ക്യാമ്പ് നടക്കും.
നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന എക്സിക്യൂട്ടീവ് ക്യാമ്പ് എഐസിസി മെമ്പര്‍ ഡോ:എം ഹരിപ്രിയ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.വി.റിനീഷ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ:പ്രമോദ് കക്കട്ടില്‍, കാവില്‍ പി മാധവന്, ബ്ലോക്ക് പ്രസിഡന്റ് മോഹനന് പാറക്കടവ്, അഡ്വ: എ.സജീവന്, അഡ്വ.കെ.എം.രഘുനാഥ്, രവീഷ് വളയം, വി.കെ.ബാലാമണി, പുതിയോട്ടില്‍ ഷാജി, പി.വി.ജയലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു