വടകര: നവോത്ഥാന നായകനായ സി എച്ച് ജീവിതംകൊണ്ട് അത്ഭുതം കാണിച്ച മഹാരഥനായിരുന്നുവെന്ന് ഷാഫി പറമ്പിൽ എം.പി. വടകര സി എച്ച് സെൻറർ ആറാം വാർഷികാഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവലം 56 വർഷം ജീവിച്ച സി.എച്ച് നാടിന് നൽകിയ നന്മകൾ ഓരോ ദിവസവും നമുക്ക് അനുഭവേദ്യമാകുകയാണ്.ആറാം വർഷത്തിലേക്ക് കടക്കുന്ന വടകര സി.എച്ച് സെൻ്ററിനും പറയാനുള്ളത് അദ്ദേഹത്തിന്റെ നന്മകളുടെ

ചരിത്രമാണ്. വടകര ജില്ലാ ആശുപത്രി പരിസരത്തായാലും തിരുവനന്തപുരം ആർ.സി സി പരിസരത്തായാലും സാധാരണക്കാർക്ക് മുമ്പിൽ തുറന്ന് വെച്ച വാതിലുകളാണ് സി.എച്ച് സെൻ്ററിനെ വ്യത്യസ്തമാക്കുന്നതെന്നും ഷാഫി കൂട്ടി ചേർത്തു. ചെയർമാൻ പാറക്കൽ അബ്ദുള്ള അധ്യക്ഷത വഹിച്ചു. സൂപ്പി. നരിക്കട്ടെരി, എസ്. പി. കുഞ്ഞമ്മദ്, പി. സുരയ്യ,എൻ. പി. അബ്ദുള്ള

ഹാജി, പി. സഫിയ, അഫ്നാസ്. ചോറൊട്, എം. പി. ഷാജഹാൻ, ഒ. കെ. കുഞ്ഞബ്ദുള്ള,പി. കെ. സി. അഫ്സൽ, പികെസി. റഷീദ്, റസിയ അഷ്റഫ്, പി. പി. ചെക്കൻ ഹാജി, പി. കെ. സി. ഫൈസൽ, കോലിയോട്ട് മൂസഹാജി, കെ. കുഞ്ഞാലി എന്നിവർ സംസാരിച്ചു. പി. വി. അബ്ദുറഹിമാൻ, മക്ക സ്വാഗതവും പി. എം. മുസ്തഫ നന്ദിയും പറഞ്ഞു.