തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയിലെ വേട്ടക്കാരുടെ എണ്ണവും അവര്‍ക്കെതിരെയുള്ള
ആരോപണവും ഒരോ ദിവസവും വര്‍ധിച്ചുവരികയാണ്. വേട്ടക്കാരുടെ പട്ടികയില്‍ ഇതുവരെ പത്തിലധികം പേരുകളാണ് ചേര്‍ക്കപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ താരസംഘടനയായ അമ്മയുടെ ജോയിന്റ് സെക്രട്ടറിയായ നടന് ബാബുരാജ്, നടന് ഷൈന്‍ ടോം ചാക്കോ, സംവിധായകന് ശ്രീകുമാര്‍ മേനോന് എന്നിവരുടെ പേരുകളും ഉള്‍പ്പെട്ടു. ഇരയായ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ് പ്രമുഖ താരങ്ങള്‍ക്കെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചെന്നും ഷൈന്‍ ടോം ചാക്കോയ്ക്ക് വേണ്ടി നിരവധി പേര് ഫോണില്‍ ബന്ധുപ്പെട്ടുവെന്നും പരസ്യ ചിത്രത്തില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ശ്രീകുമാര്‍ മേനോന് പീഡിപ്പിച്ചെന്നുമാണ് യുവതി ആരോപിക്കുന്നത്.
എംഎല്‍എയും നടനുമായ എം.മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു തുടങ്ങിയ പ്രമുഖ നടന്മാര്ക്കെതിരെയാണ് മറ്റ് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയാണ് നടി ഇവര്‍ക്കെതിരെ രംഗത്തെത്തിയത്. നടന്മാര്ക്ക്
പുറമെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെയും നടി ആരോപണം ഉന്നയിച്ചുണ്ട്. ശുചിമുറിയില്‍ പോയതിന് ശേഷം തിരികെ വരുന്ന വഴിയില്‍ ജയസൂര്യ തന്നെ കയറി പിടിച്ച് ചുംബിക്കുകയായിരുന്നുവെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍.