ആയഞ്ചേരി: കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ യുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 8-ാം വാര്‍ഡിലെ കരുവാണ്ടി, വെള്ളറാട്ട്ഭാഗങ്ങളിലുള്ളവര്ക്ക് ഗതാഗത സൗകര്യമെത്തി. ഈ പ്രദേശത്തുകാരുടെ ഏറെ കാലത്തെ യാത്രാക്ലേശത്തിന് പരിഹാരമായി. കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ പ്രത്യേക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ്പണി പൂര്‍ത്തിയാക്കിയത്. കരുവാണ്ടിമുക്കില്‍ കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ റോഡ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എന്‍. അബ്ദുള്‍ ഹമീദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.കെ.ആയിഷ, സ്ഥിരം സമിതി അധ്യക്ഷന്‍ ടി.വി.കുഞ്ഞിരാമന്, വാര്‍ഡ് മെമ്പര്‍ ലിസ പുനയംകോട്ട്, കെ.സോമന്, കിളിയമ്മല്‍ കുഞ്ഞബ്ദുള്ള, കണ്ണോത്ത് ദാമോദരന്‍, ടി.വി.ഭരതന്, സി.വി.കുഞ്ഞിരാമന്, കണ്ടോത്ത് കുഞ്ഞിരാമന്, എന്‍.കെ.സുരേന്ദ്രന്, കെ.മധു എന്നിവര്‍ പ്രസംഗിച്ചു.