വടകര: കുറ്റ്യാടി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായ അഴിയൂര്‍ ബ്രാഞ്ച് കനാലിന്റെ കുരിക്കിലാട്-ക്രേഷ്മുക്ക് ഭാഗത്തുള്ള നാനൂറ്റി
പത്ത് മീറ്ററോളം കനാല്‍ റോഡ് (ചെമ്മണ് റോഡ്) തകര്‍ന്ന് നടക്കാന്‍ പോലും കഴിയാത്ത പരുവത്തിലായി. ചോറോട് പഞ്ചായത്തിലെ കിഴക്കയില്‍ മീത്തലില് നിന്നു തുടങ്ങി ഏറാമല പഞ്ചായത്തിലെ കുന്നോത്ത് മീത്തല്‍ വരെയുള്ള ഭാഗമാണ് തകര്‍ന്നു കിടക്കുന്നത്. അതിര്‍ത്തികള്‍ക്ക് മുമ്പും ശേഷവുമുള്ള റോഡ് ഭാഗത്തിന്റെ ടാറിംഗ് വര്‍ഷങ്ങള്‍ക്ക് മുമ്പെ പൂര്‍ത്തിയായതാണ്. ഇടയിലുള്ള ചെറിയ ഭാഗം മാത്രമാണ് ടാര്‍ ചെയ്യാതിരിക്കുന്നത്. ഇത് പ്രദേശവാസികളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കുട്ടികള്‍ ഉള്‍പ്പടെയുള്ള യാത്രക്കാര്‍ ചളിയിലൂടെ കഷ്ടപ്പെട്ട് നടന്നു നീങ്ങുന്നത് കാണാം.
ഈ ദുരിതത്തിന് അറുതി വരുത്താന്‍ കനാല്‍ റോഡിലെ തകര്‍ന്ന ഭാഗത്തെ പ്രവൃത്തി പൂര്‍ത്തിയാക്കി ടാര്‍ ചെയ്യാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കുരിക്കിലാട്- പുത്തന്‍തെരു സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മ ആവശ്യപ്പെട്ടു. മുതിര്‍ന്ന ആര്‍ജെഡി നേതാവും പാര്‍ട്ടി ഏറാമല പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് പ്രസിഡന്റുമായ ചന്ദ്രങ്ങിയില്‍ രാജന് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. നടക്കേന്റവിട ബാലമുരളീധരന്‍ അധ്യക്ഷത വഹിച്ചു. ആര്‍ജെഡി ജില്ലാ കമ്മിറ്റി അംഗം ശ്രീജേഷ് നാഗപ്പള്ളി,
എം.എം.വിനോദന്‍, എം.പി.അശോകന്, പ്രദീപന് വട്ടക്കണ്ടിയില്‍, ഗംഗാധരന് ചിങ്ങന്റവിട, പി.ടി.തങ്കമണി, ഗിരീഷ് കുന്നോത്ത്, രജീഷ് ബാബു പയനുള്ള പറമ്പത്ത്, സില്‍ന കുന്നോത്ത് എന്നിവര്‍ സംസാരിച്ചു.