തലശ്ശേരി: മനുഷ്യാവകാശ പ്രവര്ത്തകന് തലശ്ശേരിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. പാനൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തകനും സാഹിത്യകാരനും കര്‍ഷക നേതാവുമായ കൈവേലിക്കല്‍ ഗോവിന്ദന് എടച്ചോളിയാണ് (65) ട്രെയിന്‍ തട്ടി മരിച്ചത്.
തലശ്ശേരി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഉടന്‍തന്നെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ ആയില്ല.
