നാദാപുരം: വിലങ്ങാട്ടെ ദുരിത ബാധിതര്‍ക്ക് സഹായ ഹസ്തവുമായി ജനകീയ കൂട്ടായ്മയും സമാജ് വാദി പാര്‍ട്ടി നാദാപുരം മണ്ഡലം കമ്മിറ്റിയും. ദുരിത ബാധിതര്‍ക്ക് ജനകീയ കൂട്ടായ്മ ചെയര്‍മാനും സമാജ് വാദി പാര്‍ട്ടി മണ്ഡലം പ്രസിഡന്റുമായ അമ്പലക്കണ്ടി അബ്ദുറഹിമാന് ഗൃഹോപകരണങ്ങള്‍ വിതരണം ചെയ്തു. ജനകീയ കൂട്ടായ്മ കണ്‍വീനര്‍ കളത്തില്‍ മുഹമ്മദ് ഇഖ്ബാല്‍, സമാജ്വാദി
സംസ്ഥാന സമിതി അംഗം സാബു കക്കട്ടില്‍, സമാജ് വാദി യുവജന സഭ ജില്ലാ പ്രസിഡന്റ് എം.പി.സഞ്ജയ് ബാവ, എം.പി.ജി അബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു.
