നാദാപുരം: അതിശക്തമായ ഉരുള്‍പൊട്ടല്‍ നാശം വിതച്ച വിലങ്ങാട് മേഖലയില്‍ വീണ്ടും കനത്ത മഴ. മഞ്ഞച്ചീളിയില്‍ നിന്ന്
മുപ്പതോളം കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. വിലങ്ങാട് പാരിഷ് ഹാള്‍, മഞ്ഞക്കുന്ന് പാരിഷ് ഹാള്‍ എന്നിവിടങ്ങളിലേക്കാണ് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചത്
ഇന്ന് പുലര്‍ച്ചെ മുതലാണ് വിലങ്ങാട് മലയോരത്ത് ഭീതി പടര്‍ത്തി അതിശക്തമായ മഴ പെയ്യുന്നത്. വിലങ്ങാട് ടൗണ്‍ പാലം വീണ്ടും വെള്ളത്തിനടിയിലായി. പാലത്തിലൂടെയുള്ള ഗതാഗതം നിലച്ചു. വന മേഖലയിലും അതിശക്തമായ മഴ പെയ്യുകയാണ്. പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു.
മഞ്ഞക്കുന്നില്‍ മഴയില്‍ ഉരുള്‍ പൊട്ടിയ ഇടങ്ങളിലൂടെ കല്ലുകള്‍ ഉരുളുകയും വെള്ളത്തിന്റെ ഒഴുക്ക് വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. ഭയചിതരായ സമീപവാസികളെ വിവിധ പാരീഷ് ഹാളുകളിലേക്ക് മാറ്റിയിരിക്കുകയാണ്. മഴയുടെ ശക്തി കുറഞ്ഞപ്പോഴാണ് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയത്. നേരത്തെ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ ക്യാമ്പിലേക്ക് മാറ്റിയവരും ഇക്കൂട്ടത്തിലുണ്ട്.
ജൂലായ് 30-നാണ് വിലങ്ങാട് വലിയ ഉരുള്‍പൊട്ടലുണ്ടായത്. അന്നത്തെ ദുരന്തത്തില്‍ 18 കുടുംബങ്ങള്‍ക്കാണ് വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടത്. 80-ഓളം വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകളും സംഭവിച്ചു. ദുരന്തത്തില്‍ മഞ്ഞച്ചീളി സ്വദേശിയും മുന്‍
അധ്യാപകനുമായ കുളത്തിങ്കല്‍ മാത്യു മരിച്ചിരുന്നു. കോടികളുടെ നാശമാണ് അന്ന് ഉണ്ടായത്.